സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജൂലൈ ആറിന് യുഎഇയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശിയായ 35 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ആരുടേയും ആരോഗ്യ നിലയിൽ കുഴപ്പമില്ല.













