ഹൈക്കോടതിയിൽ സ്വപ്‌ന സുരേഷ് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങൾ. ജലീലും കോൺസൽ ജനറലും അനധികൃത ഇടപാടുകൾ നടത്തിയതായി സത്യവാങ്‌മൂലത്തിൽ ആരോപിക്കുന്നു. നയതന്ത്ര ചാനൽ ഉപയോഗിച്ചായിരുന്നു അനധികൃത ഇടപാടുകൾ . യുഎഇ ഭരണാധികാരികളിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നതിനായി ജലീൽ ശ്രമം നടത്തി. ഇത്തരത്തിൽ പ്രത്യേക പരിഗണന ലഭിച്ചാൽ കൂടുതൽ ബിസിനസ് ചെയ്യാനാകുമെന്ന് ജലീൽ പറഞ്ഞു. എല്ലാകാര്യത്തിലും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കോൺസൽ ജനറലിന് ജലീൽ ഉറപ്പുനൽകിയെന്നും സത്യവാങ്‌മൂലത്തിൽ ആരോപിക്കുന്നു.
ജലീലുമായി ചേർന്ന് ബിസിനസ് തുടങ്ങുമെന്ന് കോൺസൽ ജനറൽ പറഞ്ഞിരുന്നു. യുഎഇ ഭരണാധികാരിക്കു ജലീൽ കത്തയച്ചെന്നും സ്വപ്ന പറയുന്നു. അയച്ചെന്ന് ആരോപിക്കുന്ന കത്ത് ഉൾപ്പടെയുള്ള രേഖകളും സ്വപ്ന കോടതിയിൽ സമർപ്പിച്ചു.













