• Home
  • kerala
  • ദുബായ് ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ ചെയർമാൻ ജോൺ എം തോമസ് അന്തരിച്ചു

ദുബായ് ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ ചെയർമാൻ ജോൺ എം തോമസ് അന്തരിച്ചു

വിദ്യാഭ്യാസ വിചക്ഷണനും ദുബായ് ഗൾഫ് ഇന്ത്യൻ ഹൈ സ്കൂൾ ചെയർമാനുമായ ജോൺ എം തോമസ് അന്തരിച്ചു.79 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങങ്ങൾ ഉണ്ടായിരുന്നെകിലും സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

പത്തനംതിട്ട മച്ചത്തിൽ കുടുംബാംഗമായ ഇദ്ദേഹം എഴുപതുകളിലാണ് യുഎഇയിൽ എത്തുന്നത്.
അക്കാലത്തെ കഠിനമായ സാഹചര്യങ്ങളോട് പൊരുതി 1979ലാണ് ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപിക്കുന്നത്. പ്രവാസി സമൂഹത്തിന് വിദ്യാഭ്യാസ മേഖലയിൽ ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്‌കൂൾ ഇന്നും പ്രവാസി വിദ്യാർഥികൾക്ക് ആശാകേന്ദ്രമാണ്.

ജോൺ എം തോമസ്

നാമമാത്രമായ ഫീസും സാമ്പത്തിക അരക്ഷിതാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായ വിദ്യാഭ്യാസവും നൽകുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഗൾഫ് ഇന്ത്യൻ ഹൈ സ്കൂൾ.
ജോൺ എം തോമസിന്റെ വിയോഗം ദുബായിലെ വിദ്യാഭ്യാസ മേഖലയിൽ തികച്ചും കനത്ത വിടവാണ്.
അന്നമ്മയാണ് ഭാര്യ.വിൻജോൺ,വിൽസി എന്നിവരാണ് മക്കൾ.രേണു,റീജോഎന്നിവരാണ് മരുമക്കൾ.

Leave a Reply

Your email address will not be published. Required fields are marked *