• Home
  • kerala
  • പി.ടി.ഉഷ ഡൽഹിയിലെത്തി..സത്യപ്രതിജ്ഞ നാളെ രാവിലെ

പി.ടി.ഉഷ ഡൽഹിയിലെത്തി..സത്യപ്രതിജ്ഞ നാളെ രാവിലെ

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒളിംപ്യൻ പി.ടി.ഉഷ ഡൽഹിയിലെത്തി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഉഷയെ ഡൽഹി മുൻ ബിജെപി പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ബൊക്കെ നൽകി സ്വീകരിച്ചു. പാർലമെന്റിൽ എത്തിയ ഉഷ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി. ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവരുമായി ഉഷ കൂടിക്കാഴ്ച നടത്തി. ഭർത്താവ് വി.ശ്രീനിവാസനും ഉഷയ്ക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *