• Home
  • kerala
  • ഇ.പി.യെ ഇന്‍ഡിഗോ നൈസായി ട്രോളിയോ…ഒരു ഫേസ്‌ബുക്ക്‌ ഫോട്ടോ ചര്‍ച്ചയാകുന്നു

ഇ.പി.യെ ഇന്‍ഡിഗോ നൈസായി ട്രോളിയോ…ഒരു ഫേസ്‌ബുക്ക്‌ ഫോട്ടോ ചര്‍ച്ചയാകുന്നു

ഇന്‍ഡിഗോ വിമാനത്തില്‍ ഇനി താനും കുടുംബവും കാല്‍കുത്തില്ല എന്നും ട്രെയിന്‍ ആണ്‌ ബെസ്‌റ്റ്‌ എന്നുമുള്ള എന്ന ഇ.പി.ജയരാജന്റെ ശപഥ വചനങ്ങളെ ഇന്‍ഡിഗോ കമ്പനി ട്രോളിയോ…സംശയമുണര്‍ത്തുന്നത്‌ അവര്‍ അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജില്‍ പുതിയതായി അപ്‌ ലോഡ്‌ ചെയ്‌തിട്ടുള്ള ഫോട്ടോ ആണ്‌. ഇ.പി.യുടെ പ്രസ്‌താവനയുടെ ചുവടു പിടിച്ച്‌ ഇന്‍ഡിഗോയുടെ ഫേസ്‌ ബുക്ക്‌ പേജില്‍ മലയാളത്തില്‍ ധാരാളം കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതിനു ശേഷമാണ്‌ പുതിയ ഫോട്ടോ കമ്പനി പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

ഉയരത്തില്‍ പറക്കുന്ന ഇന്‍ഡിഗോ വിമാനത്തിനെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന യുവതിയുടെ ചിത്രമാണ്‌ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. അടിക്കുറിപ്പായി ഒരു വരിയും-“ലോകത്തിന്‌ മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു”.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ വിമാനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസുകാരെ പിടിച്ചു തള്ളിയതിന്‌ ഇ.പി.ജയരാജനെതിരെ യാത്രാവിലക്കേര്‍പ്പെടുത്തിയതാണ്‌ ഇപ്പോഴത്തെ ഇ.പി.യുടെ വിമര്‍ശനത്തിന്‌ കാരണമായത്‌.
കണ്ണൂരേക്ക്‌ നടന്നു പോയാലും താന്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും ട്രെയിന്‍ ആണ്‌ ലാഭകരവും സുരക്ഷിതവുമെന്നും ഇ.പി.ജയരാജന്‍ പ്രതികരിക്കുകയുണ്ടായി. ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്നും ഇ.പി. പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *