• Home
  • kerala
  • പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണമടഞ്ഞു

പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണമടഞ്ഞു

കാസർഗോഡ് ജില്ലയിൽ നീലേശ്വരത്തിനടുത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഹൃദയാഘാതം മൂലം മരണമടഞ്ഞു. ചായ്യോത്ത് ജിഎച്ച്എസ്എസ് വിദ്യാർത്ഥി അരുൾ വിമൽ (15) ആണ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചത് . ചായ്യോം കുണ്ടാരത്ത് താമസിക്കുന്ന ചെറുപുഴ സ്വദേശികളായ പരേതനായ കായികാധ്യാപകൻ അമൽജോസിന്റെയും ചായ്യോത്ത് ജിഎച്ച്എസ്എസ് അധ്യാപിക ഷിജി ജോസിന്റെയും മകനാണ്.

തിങ്കളാഴ്ച പുലർച്ചെ വിദ്യാർഥിക്കു കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നു. പിതാവ് അമൽജോസും 2 വർഷം മുൻപു ഹൃദയാഘാതത്തെത്തുടർന്ന് സർവീസിലിരിക്കെ മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *