• Home
  • kerala
  • കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : ബിലീവേഴ്‌സ് ചര്‍ച്ച്‌ ആസ്ഥാനത്തും ഓഫീസുകളിലും ഇ ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : ബിലീവേഴ്‌സ് ചര്‍ച്ച്‌ ആസ്ഥാനത്തും ഓഫീസുകളിലും ഇ ഡി റെയ്ഡ്

കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്തും അനുബന്ധ ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സഭാ ആസ്ഥാനം, ഓഫിസുകള്‍, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, സഭാ മാനേജര്‍ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടങ്ങളിലാണ് 50 പേരുടെ സംഘം ഒരേ സമയത്ത് പരിശോധന തുടങ്ങിയത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഷാജ് കിരണ്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന . ബിലീവേഴ്‌സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുള്ളത് . ഇതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആയുധമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് പണം അമേരിക്കയിലേക്ക് കടത്തിയതിന് യോഹന്നാനെതിരെ ടെക്‌സാസ് കോടതിയിലെ കേസും ചര്‍ച്ചയായിരുന്നു. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ തിരുവല്ലയിലെ അക്കൗണ്ടുകളില്‍ നിന്ന് 45 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (350 കോടി രൂപാ) അയച്ചതായാണ് കേസ്. സംഭാവന നല്‍കിയവരാണ് കേസ് കൊടുത്തത്. സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഉയര്‍ന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയില്‍ വ്യക്തമാക്കിയിരുന്നു. സഭയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്‌സ് ചര്‍ച്ച് പ്രസ്താവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *