• Home
  • kerala
  • ആനി രാജയെ സിപിഐ ഒറ്റപ്പെടുത്തി, നിഖിൽ പൈലി ആരെയും കൊല്ലാൻ പോയിട്ടില്ല–കെ.സുധാകരൻ

ആനി രാജയെ സിപിഐ ഒറ്റപ്പെടുത്തി, നിഖിൽ പൈലി ആരെയും കൊല്ലാൻ പോയിട്ടില്ല–കെ.സുധാകരൻ

എം.എം.മണിയെ വിമര്‍ശിച്ച ആനി രാജയ്ക്ക് സിപിഐയില്‍ ഒറ്റപ്പെടൽ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചു.. മണിയുടെ പ്രസ്താവനയോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിക്കാത്തത് മോശമാണ്. മണി എല്ലാ കാലത്തും വായില്‍തോന്നിയത് വിളിച്ചുപറയുന്ന നേതാവാണ്. കെ.കെ.രമയ്ക്കെതിരായ വിമർശനം ശരിയോയെന്ന് ജനം വിലയിരുത്തട്ടെ. യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പീഡന ആരോപണം കെട്ടിച്ചമച്ചതാണ്. ധീരജിന്റെ മരണം സ്വയം ഇരന്നുവാങ്ങിയെന്ന പരാമർശത്തിൽ താൻ പറഞ്ഞതു പോലെയല്ല പ്രചരിച്ചത് . കേസിലെ പ്രതിയായ നിഖിൽ പൈലി ആരെയും കൊല്ലാൻ പോയിട്ടില്ല. കോളജ് തിരഞ്ഞെടുപ്പ് സമയത്ത് സഹപ്രവർത്തകർക്ക് സംരക്ഷണം നൽകാൻ പോയതാണ്. എന്നാൽ അവരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ നോക്കിയ അവരെ എസ്എഫ്ഐ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. അവിടെവച്ചാണ് സംഭവം നടന്നത്. ധീരജിനെ നിഖിൽ പൈലി കുത്തുന്നത് ആരും കണ്ടിട്ടില്ല. എസ്എഫ്ഐക്കാർക്ക് പോലും എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയില്ല. കേസിൽ അവർ സാക്ഷി പറയാൻ പോലും തയാറായിട്ടില്ല.– സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *