തലമുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടില്‍ സഹനേതാക്കള്‍ക്ക് സംശയം. കുഞ്ഞാലിക്കുട്ടി കുറേക്കാലമായി തുടരുന്ന ഇടതുമുന്നണിയോടുള്ളതായി ആരോപിക്കപ്പെടുന്ന മൃദുസമീപനമാണ് വിമര്‍ശന വിധേയമായതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് ഉന്നത യോഗത്തിലാണ് താങ്കള്‍ ഇടതു പക്ഷത്താണോ യു.ഡി.എഫിലാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഒരു നേതാവ് സംശയമുന്നയിച്ചത് എന്നാണ് വാർത്ത.. പി.കെ. ബഷീർ എം.എൽ.എയും കെ.എം. ഷാജിയും കെ.എസ്. ഹംസയും അടക്കമുള്ള നേതാക്കളാണ് വിമർശനമുയർത്തിയത്. താങ്കൾ ഇടതുപ ക്ഷത്താണോ യു.ഡി.എഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ടെന്ന കെ.എസ്. ഹംസയുടെ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. തുടർന്ന് താൻ രാജി എഴുതി നൽകാമെന്ന് എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതായാണ് റിപ്പോർട്ട്. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂർത്തടിക്കരുതെന്നും പി.കെ. ബഷീർ എം.എൽ.എ ആവശ്യപ്പെട്ടു. കെ.എം. ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തി.













