• Home
  • kerala
  • സജി ചെറിയാന്റെ പ്രസംഗ വീഡിയോ സംഘാടകരുടെ കയ്യിലില്ലെന്ന്‌ മൊഴി…ഉടനെ നല്‍കി ബി.ജെ.പി. നേതാവ്‌

സജി ചെറിയാന്റെ പ്രസംഗ വീഡിയോ സംഘാടകരുടെ കയ്യിലില്ലെന്ന്‌ മൊഴി…ഉടനെ നല്‍കി ബി.ജെ.പി. നേതാവ്‌

മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ അധിക്ഷേപ പരാമർശ പ്രസംഗത്തിന്റെ വീഡിയോ കിട്ടാനില്ലെന്ന പൊലീസിന്റെ വിശദീകരണത്തിന് പിന്നാലെ പ്രസംഗത്തിന്റെ മുഴുനീള വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ച് ബി ജെ പി നേതാവ് സന്ദീപ് വാചസ്പതി. രണ്ടുമണിക്കൂറും 28 മിനിറ്റും 59 സെക്കൻഡും ദൈർഘ്യം ഉള്ളതാണ് സന്ദീപ് പോസ്റ്റ് ചെയ്ത വീഡിയോ. കഴിഞ്ഞ 10 ദിവസമായി ഈ വീഡിയോയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. ‘സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താൽ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സന്ദീപ് വാചസ്പതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സജി ചെറിയാന്റെ വിവാദ പ്രസംഗമുണ്ടായത് സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു. പ്രസംഗത്തിന്റെ മുഴുവൻ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്ന് പൊലീസിന് സംഘാടകർ മൊഴി നൽകിയിരുന്നു. പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെതിരെ നൽകിയ കേസിൽ സി.പി.എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്തുപേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തങ്ങളുടെ കൈവശം ദൃശ്യങ്ങൾ ഇല്ലെന്നാണ് ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ നൽകിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *