മങ്കിപോക്സ് ബാധിച്ച കൊല്ലം സ്വദേശിക്ക് ഒപ്പം യാത്ര ചെയ്ത രണ്ട് പേർ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ. 21 ദിവസം വീടുകളിൽ നിരീക്ഷണത്തിനാണ് ക്രമീകരണം . ഇവർക്ക് രോഗലക്ഷണങ്ങളില്ലെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ല.
അബുദാബിയിൽനിന്നെത്തിയ കൊല്ലം സ്വദേശിക്ക് ഇന്നലെയാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വിമാനയാത്രയ്ക്കിടെ രോഗിയുമായി സമ്പര്‍ക്കം ഉള്ളതിനാല്‍ ഈ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിർദേശം നല്‍കിയിരുന്നു.













