• Home
  • kerala
  • നിയമസഭയിൽ പ്രസംഗിച്ചതിൽ ഉറച്ചുനിൽക്കുന്നു – എം.എം മണി

നിയമസഭയിൽ പ്രസംഗിച്ചതിൽ ഉറച്ചുനിൽക്കുന്നു – എം.എം മണി

വടകര എംഎൽഎ കെ.കെ രമയെ പരാമർശിച്ച് നിയമസഭയിൽ പ്രസംഗിച്ചതിൽ ഉറച്ചുനിൽക്കുന്നതായി സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം മണി. ഒരു വർഷത്തിലേറെയായി രമ മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണെന്ന് പറഞ്ഞ എം.എം മണി തന്റെ പരാമർശത്തിൽ ഖേദമില്ലെന്ന് ആവർത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ കൊലയാളിയാണെന്ന തരത്തിൽ വരെ പ്രതികരിച്ചിട്ടുണ്ടെന്നും അതെന്ത് മര്യാദയാണെന്നും ചോദിച്ചു. കെ.കെ രമ ഇത്രനാളും മുഖ്യമന്ത്രിയെ തേജോവധം ചെയ്‌തപ്പോൾ ഞങ്ങളാരും പ്രതികരിച്ചില്ല. വിധവയല്ലേ എന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേ എന്ന് താൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ല. അത് തെറ്റായി തോന്നുന്നത് ദൈവവിശ്വാസികൾക്കാണ്. ഞാൻ ദൈവവിശ്വാസിയല്ല സഭയിൽ ആർക്കും പ്രത്യേക പദവിയില്ലസഭയിൽ പറഞ്ഞ വാക്കുകൾ മുഖ്യമന്ത്രി പറഞ്ഞിട്ടല്ല . എന്റെ വാക്കുകളിൽ രമയ്‌ക്ക് വേദനയുണ്ടെങ്കിൽ ഞാൻ എന്തുവേണം — മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *