• Home
  • kerala
  • മാറി നടപ്പാക്കിയ ക്വട്ടേഷനിൽ ബെംഗളുരുവിൽ മലയാളി യുവാവിന് ദാരുണ മരണം
Image

മാറി നടപ്പാക്കിയ ക്വട്ടേഷനിൽ ബെംഗളുരുവിൽ മലയാളി യുവാവിന് ദാരുണ മരണം

ബെംഗളുരുവിൽ ആള് മാറി നടപ്പാക്കിയ ക്വട്ടേഷനിൽ ആണെന്ന് സംശയിക്കുന്നു , മലയാളി യുവാവിന് ദാരുണ അന്ത്യം. ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. ജിഗനിയിൽ ആണ് സംഭവം. കാസർകോട് രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ (31) ആണ് മരിച്ചത്.

സനു തോംസൺ

വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. ജിഗനി ടാറ്റ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ്. ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തിയതാണെന്നാണ് സൂചന.

ജിഗനി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *