ശ്രീലങ്കയിലേക്ക് പോകേണ്ടുന്ന 120-ലധികം വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കാനും മററ് സാങ്കേതിക ആവശ്യങ്ങള്‍ക്കുമായി ഇടത്താവളമായത് തിരുവന്തപുരത്തെയും നെടുമ്പാശ്ശേരിയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങൾ . സാങ്കേതിക ലാന്റിങ് അനുവദിച്ചുകൊണ്ട് ശ്രീലങ്കയുടെ പ്രതിസന്ധി ഘട്ടത്തില്‍ ആ രാജ്യത്തിന് ആശ്വാസം നല്‍കിയ നടപടിയെ കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ അഭിനന്ദിച്ചു . “ശ്രീലങ്കയിലേക്ക് പോകുന്ന 120-ലധികം വിമാനങ്ങൾക്ക് സാങ്കേതിക ലാൻഡിംഗ് അനുവദിച്ചുകൊണ്ട് വിമാനത്താവളങ്ങൾ അവരുടെ സാധാരണ ഡ്യൂട്ടിക്ക് അപ്പുറത്തേക്ക് പോയി. നമ്മുടെ അയൽക്കാരനുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കും,” സിന്ധ്യ ട്വീറ്റിൽ പറഞ്ഞു.













