• Home
  • world
  • ചൈനയിലും വൻ ബാങ്ക് തട്ടിപ്പ് …നടന്നത് “പീപ്പിൾസ് ബാങ്ക് ഓഫ് ചൈന”യിൽ

ചൈനയിലും വൻ ബാങ്ക് തട്ടിപ്പ് …നടന്നത് “പീപ്പിൾസ് ബാങ്ക് ഓഫ് ചൈന”യിൽ

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ വിവിധ ബാങ്ക് ശാഖകളിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വൻ ബഹുജന പ്രക്ഷോഭം. ജനങ്ങൾ ബാങ്കുകൾക്കു മുന്നിൽ റാലി നടത്തിയതോടെ ജനരോഷത്തിൽ ഉണർന്ന പ്രവിശ്യാ ഭരണകൂടം നിക്ഷേപകരുടെ പണം തിരിച്ചുനൽകുമെന്ന് വ്യക്തമാക്കി. അൻഹുയ് പ്രവിശ്യയിലും സമാന തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്നും ഇവിടെയും പണം തിരിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ച ആയിരത്തോളം പേരാണ് ഹെനാന്റെ തലസ്ഥാനമായ ഷെങ്ഷുവിൽ ചൈനീസ് സെൻട്രൽ ബാങ്കിന്റെ (പീപ്പിൾസ് ബാങ്ക് ഓഫ് ചൈന) പ്രവിശ്യാ ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധിച്ചത്. ഹെനാൻ ഷിൻകൈഫു ഗ്രൂപ്പ് എന്ന സ്വകാര്യ നിക്ഷേപക കമ്പനിയാണ് ഈ തട്ടിപ്പുകൾക്കു പിന്നിലെന്നാണ് വിവരം. ഈ നാലു ബാങ്കുകളിലും ഈ കമ്പനിക്ക് ഓഹരിയുണ്ട്. ബാങ്ക് ജീവനക്കാരുമായി ചേർന്ന് വലിയ പലിശ വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴിയാണ് ഷിൻകൈഫു ഗ്രൂപ്പ് നിക്ഷേപകരെ സംഘടിപ്പിച്ചത്. നിക്ഷേപകരിൽനിന്നു സ്വീകരിച്ച പണം വായ്പ കൊടുക്കാനാണ് ബാങ്കുകൾ ഉപയോഗിച്ചത്. എന്നാൽ ഈ വായ്പകളുടെ തിരിച്ചടവു മുടങ്ങിയെന്നും അതാണ് പ്രതിസന്ധിക്കു കാരണമെന്നും പറയുന്നു.

ജൂലൈ 15 മുതൽ തവണകളായി പണം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹെനാൻ പ്രവിശ്യയിൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന നാലു ബാങ്കുകൾ ഇക്കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ പണം പിൻവലിക്കുന്നത് മരവിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *