• Home
  • kerala
  • ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും സപ്‌തംബര്‍ നാലിന്‌ വിവാഹിതരാവും

ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും സപ്‌തംബര്‍ നാലിന്‌ വിവാഹിതരാവും

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ. കെ.എം. സച്ചിന്‍ദേവും സപ്‌തംബര്‍ നാലിന്‌ വിവാഹിതരാവും. ഇവരുടെ വിവാഹ നിശ്ചയം മാര്‍ച്ച്‌ ഏഴിന്‌ തിരുവനന്തപുരത്ത്‌ എ.കെ.ജി. സെന്ററില്‍ ലളിതമായ ചടങ്ങോടെ നടന്നിരുന്നു.

എസ്‌.എഫ്‌.ഐ. സംസ്ഥാനസെക്രട്ടറിയായിരുന്ന സച്ചിന്‍ദേവും അതേ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ആര്യയും പ്രണയത്തിലായിരുന്നു. സച്ചിന്‍ ദേവ്‌ പിന്നീട്‌ നിയമസഭയിലേക്ക്‌ മല്‍സരിക്കുകയും ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ. ആയിത്തീരുകയും ചെയ്‌തു. ആര്യ 2020-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ ചരിത്രത്തില്‍ തന്നെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയിത്തീരുകയും ചെയ്‌തു.

വിവാഹ നിശ്ചയച്ചടങ്ങിലെ ദൃശ്യം

സി.പി.എമ്മിലെ ജനപ്രതിനിധികളായ ഇവരും ഇവരുടെ പ്രണയവും വലിയ വാര്‍ത്താപ്രാധാന്യം നേടി.
സപ്‌തംബര്‍ നാലിന്‌ പകല്‍ 11-ന്‌ തിരുവനന്തപുരം എ.കെ.ജി.സെന്ററിലെ എ.കെ.ജി.ഹാളിലാണ്‌ വിവാഹച്ചടങ്ങ്‌.

Leave a Reply

Your email address will not be published. Required fields are marked *