കണ്ണൂർ മട്ടന്നൂരിന് അടുത്ത് ചാവശ്ശേരി 19ാം മൈലിൽ ആസ്സാം സ്വദേശികളായ രണ്ടു പേരുടെ മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശ്ശേരിയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്.
ചാവശ്ശേരി – ഇരിട്ടി റോഡിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടത്താനും പൊലീസ് തീരുമാനിച്ചു. ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷഹിദുൽ ഇസ്‌ലാം അവസാനം ആക്രി ശേഖരിച്ചത് ചാവശ്ശേരി– ഇരിട്ടി റോഡിലാണ് എന്നാണ് പൊലീസ് കണ്ടെത്തിയത്. ബോംബ് സ്ഫോടനം നടന്ന കാശിമുക്കിലെ വാടക വീട്ടിൽ നിന്നു ചാവശ്ശേരിയിലേക്ക് ഒന്നര കിലോമീറ്റർ മാത്രമാണ് ദൂരം.













