• Home
  • kerala
  • ശ്രീലേഖയ്‌ക്കെതിരെ കോടതിയക്ഷ്യ നടപടി വന്നേക്കും

ശ്രീലേഖയ്‌ക്കെതിരെ കോടതിയക്ഷ്യ നടപടി വന്നേക്കും

മുന്‍ ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖ നടന്‍ ദിലീപിനെ നിരപരാധിയാക്കി നടത്തിയ വെളിപ്പെടുത്തലുകളും പ്രൊസിക്യൂഷന്റെ തെളിവുകള്‍ വ്യാജമെന്ന ആരോപണങ്ങളും വെച്ച്‌ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക്‌ പ്രൊസിക്യൂഷന്‍. ശ്രീലേഖയുടെ മൊഴിയെടുക്കാനും ആ മൊഴിയില്‍ വസ്‌തുതയില്ലെന്ന്‌ വെളിപ്പെടുകയാണെങ്കില്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാനുമാണ്‌ ഉദ്ദേശ്യമെന്ന്‌ അറിയുന്നു.
ഒരു ക്രിമിനല്‍ കേസ്‌ വിസ്‌താരം നടക്കുന്നതിനിടയില്‍ ഉന്നത സ്ഥാനിത്തിരുന്ന ഒരു പൊലീസ്‌ ഉദ്യോഗസ്ഥ പ്രതിയെ സംരക്ഷിക്കുന്ന രീതിയില്‍ സംസാരിക്കുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. എന്തുകൊണ്ടാണ്‌ ശ്രീലേഖ താന്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ മൊഴിയായി നേരത്തെ നല്‍കാതിരുന്നത്‌ എന്നതും ചോദ്യമായി ഉയരുന്നു. ദിലീപിന്റെ നിരപരാധിത്വത്തെപ്പറ്റി നേരത്തെ തന്നെ അറിയാമെങ്കില്‍ എന്തുകൊണ്ടാണ്‌ ഉത്തരവാത്വമുള്ള പൊലീസ്‌ ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ ഇക്കാര്യത്തില്‍ പൊലീസിനോട്‌ പ്രതികരിക്കാതിരുന്നത്‌ എന്ന്‌ നിയമവിദഗ്‌ധര്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *