• Home
  • kerala
  • ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് ബാലചന്ദ്രകുമാർ…. ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ല ?

ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് ബാലചന്ദ്രകുമാർ…. ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ല ?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ കേസിലെ പ്രതി നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്നും ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ശ്രീലേഖയ്ക്ക് അജൻഡയുണ്ട്. ഉന്നയിച്ചത് ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു.

കേസ് പുനരന്വേഷിക്കണമെന്ന് പി.സി.ജോർജ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് പി.സി.ജോർജ്. ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ കേസ്, പൊലീസ് ക്രമവിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *