• Home
  • kerala
  • ഗോൾവാൾക്കർക്കെതിരെയുള്ള പരാമർശത്തിൽ പ്രതിപക്ഷ നേതാവിന് കണ്ണൂർ കോടതി നോട്ടീസയച്ചു

ഗോൾവാൾക്കർക്കെതിരെയുള്ള പരാമർശത്തിൽ പ്രതിപക്ഷ നേതാവിന് കണ്ണൂർ കോടതി നോട്ടീസയച്ചു

ആർ.എസ്.എസ് ആചാര്യൻ ഗോൾവാൾക്കർക്കെതിരെയുള്ള പരാമർശത്തിൽ പ്രതിപക്ഷ നേതാവിന് കോടതി നോട്ടീസയച്ചു.ആർ.എസ്.എസ് പ്രാന്ത സംഘ ചാലക് കെ.കെ.ബാലറാം നൽകിയ ഹർജിയിലാണ് കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതി നോട്ടീസയച്ചത്. അടുത്ത മാസം 12ന് ഹാജരാകാനാണ് നിർദ്ദേശം. ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാര എന്ന പുസ്‍തകത്തില്‍ ഭരണഘടന സംബന്ധിച്ച് സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഇതിനെത്തുടർന്ന് സജി ചെറിയാൻ പറഞ്ഞ വാക്കുകൾ വിചാരധാരയിൽ എവിടെയാണെന്ന് വ്യക്തമാക്കണമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ പ്രസ്താവന പിൻവലിക്കണമെന്നും ആർ.എസ്.എസ് നോട്ടീസയച്ചിരുന്നു. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *