പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ സിനിമയ്ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ. ഷാജി കൈലാസിനും, സുപ്രിയ മേനോനും, ലിസ്റ്റിൻ സ്റ്റീഫനും കമ്മീഷൻ നോട്ടീസ് അയച്ചു. മാതാപിതാക്കളുടെ പാപഫലമാണ് വൈകല്യമെന്നായിരുന്നു പരാമർശം. നമ്മൾ ചെയ്‌തു കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിൾഡ് കുട്ടികൾ ജനിക്കുന്നത് എന്ന് അർത്ഥം വരുന്ന ഡയലോഗാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി വിമർശിക്കപ്പെടുന്നത്.













