• Home
  • kerala
  • പീഢന പരാതിയല്ല, അച്ചടക്ക ലംഘന പരാതിയാണ്-ഷാഫി പറമ്പില്‍

പീഢന പരാതിയല്ല, അച്ചടക്ക ലംഘന പരാതിയാണ്-ഷാഫി പറമ്പില്‍

ചിന്തന്‍ ശിബിരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎൽഎ പറഞ്ഞു . സഹപ്രവര്‍ത്തക ദേശീയ നേതൃത്വത്തിനു നല്‍കിയ പരാതിയിലും പീഡന പരാമര്‍ശമില്ല. ഇക്കാര്യത്തിൽ എല്ലാം പറയേണ്ടത് പെണ്‍കുട്ടിയാണെന്നും ഷാഫി വ്യക്തമാക്കി.ആ പെൺകുട്ടി അച്ചടക്കലംഘന പരാതിയാണ് ചൂണ്ടിക്കാട്ടിയത്. പീഡന പരാതിയുണ്ടെങ്കില്‍ തീർച്ചയായും പൊലീസിനെ സമീപിക്കാം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്തുനല്‍കിയിട്ടുണ്ട്’’– ഷാഫി പറമ്പിൽ പറഞ്ഞു. പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം. എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കും. ഇല്ലാത്ത പരാതിയുടെ പേരില്‍ ഇനിയും ഇങ്ങനെ പ്രചാരണം നടത്തരുത്. – ഷാഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *