• Home
  • kerala
  • സജി ചെറിയാന്‍ കൈകാര്യം ചെയ്ത വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് നൽകി

സജി ചെറിയാന്‍ കൈകാര്യം ചെയ്ത വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് നൽകി

മുൻ മന്ത്രി സജി ചെറിയാന്‍ കൈകാര്യം ചെയ്ത വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് വിഭജിച്ചു നൽകി. പി.എ.മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ എന്നിവർക്കാണ് വകുപ്പുകൾ നൽകിയത്. ഇതു സംബന്ധിച്ച ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.

https://thepoliticaleditor.com/2022/07/bjp-against-elamaram-kareem/

മന്ത്രിമാരുടെ പുതിയ വകുപ്പുകൾ:

∙ പി.എ.മുഹമ്മദ് റിയാസ്– യുവജനകാര്യം

∙ വി.എന്‍.വാസവൻ– സാംസ്കാരികം, കേരള ചലച്ചിത്ര വികസന കോർപറേഷൻ, ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് കൾച്ചറൽ ആക്ടിവിറ്റീസ് വെൽഫെയർ ഫണ്ട് ബോർഡ്.

∙ വി.അബ്ദുറഹിമാൻ– മത്സ്യബന്ധനം, ഹാർബർ എൻജിനീയറിങ്, ഫിഷറീസ് യൂണിവേഴ്സിറ്റി.

പുതിയ മന്ത്രി ഉടൻ വേണ്ടെന്നും മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ചു നൽകാനും വെള്ളിയാഴ്ച ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രിക്കു നിർദേശം നൽകിയിരുന്നു. ഭരണഘടനയ്ക്കെതിരെ സംസാരിച്ചതിനാണ് സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. ചെങ്ങന്നൂരിൽനിന്നുള്ള എംഎൽഎയാണ് സജി ചെറിയാൻ.

Leave a Reply

Your email address will not be published. Required fields are marked *