• Home
  • latest news
  • പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

കായിക താരം പി.ടി.ഉഷയെയും സംഗീത സംവിധായകൻ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്.

‘‘പി.ടി.ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്. കായികരംഗത്ത് അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. അതിലുപരി വളർന്നുവരുന്ന കായികതാരങ്ങൾക്കായി വർഷങ്ങളായി ഉഷ നടത്തിവരുന്ന അധ്വാനം ശ്രദ്ധേയമാണ്. രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ചതിന് അഭിനന്ദനങ്ങൾ’ – പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *