• Home
  • kerala
  • കണ്ണൂരില്‍ ഡി.സി.സി.ഓഫീസിനും അഴീക്കോടന്‍ മന്ദിരത്തിനും സുരക്ഷ കൂട്ടി…കോട്ടയം ഡി.സി.സി. ഓഫീസിന്‌ കല്ലേറ്‌

കണ്ണൂരില്‍ ഡി.സി.സി.ഓഫീസിനും അഴീക്കോടന്‍ മന്ദിരത്തിനും സുരക്ഷ കൂട്ടി…കോട്ടയം ഡി.സി.സി. ഓഫീസിന്‌ കല്ലേറ്‌

കമ്മിറ്റിയുടെ ആസ്ഥാനമായ തിരുവനന്തപുരം എ.കെ.ജി സെന്റിന്‌ നേരെ വ്യാഴാഴ്‌ച രാത്രിയുണ്ടായ ബോംബേറുണ്ടായതിനെത്തുടര്‍ന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ.പി.സി.സി. പ്രസിഡണ്ട്‌ കെ.സുധാകരന്റെയും വീടുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. എ.കെ.ജി. സെന്ററിനു സമീപം വന്‍ പോലീസ്‌ സന്നാഹം ഏര്‍പ്പെടുത്തി. കണ്ണൂരിലും കനത്ത ജാഗ്രത പുലര്‍ത്തുന്നു. കണ്ണൂര്‍ ഡി.സി.സി. ഓഫീസിനും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനും സുരക്ഷ വര്‍ധിപ്പിച്ചു.

സി.പി.എം. പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചിനിടെ കോട്ടയം ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. ഓഫീസിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *