• Home
  • kerala
  • ബിനോയ് കോടിയേരിക്കെതിരെ വീണ്ടും യുവതി : കുഞ്ഞിന്റെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട്‌ കോടതിയിലേക്ക്

ബിനോയ് കോടിയേരിക്കെതിരെ വീണ്ടും യുവതി : കുഞ്ഞിന്റെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട്‌ കോടതിയിലേക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം ശക്തമാക്കി ഇരയായ ബിഹാര്‍ സ്വദേശിനി. ബിനോയിയുടേതെന്ന് യുവതി അവകാശപ്പെടുന്ന കുഞ്ഞിന്റെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ബോംബെ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു.
പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നേരത്തെ ഇക്കാര്യം സംബന്ധിച്ച്‌ മുംബൈ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു കോവിഡ് ലോക്ഡൗണ്‍ മൂലം പരിഗണിച്ചിരുന്നില്ല. ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം.

അടുത്ത ദിവസം തന്നെ യുവതിയുടെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യമാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. മകന് പ്രായപൂര്‍ത്തിയായി; അച്ഛന്‍ ആരെന്ന് അവന്‍ അറിയണം; ഡിഎന്‍എ ഫലം ഉടന്‍ പുറത്തുവിടണം-യുവതി ആവശ്യപ്പെടുന്നത് ഇതാണ്.

ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രണ്ടര വര്‍ഷം മുന്‍പ് ബോംബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *