Categories
kerala

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ വൻ സംഘർഷം: പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ വൻ സംഘർഷം. മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

ആലപ്പുഴയിൽ കൊച്ചുകുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ക്ലിഫ് ഹൗസ്സിലേക്ക് മാർച്ച്‌ നടത്തിയത്.1500 ഓളം പേർ മാർച്ചിൽ പങ്കെടുത്തിരുന്നു എന്നാണ് വിവരം.

thepoliticaleditor

ദേവസ്വം ബോർഡ് ജംഗ്‌ഷനിൽ മുന്നിൽ ബാരിക്കേഡുകൾ വച്ച് പൊലീസ് മാർച്ച് തടഞ്ഞുവെങ്കിലും പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസ് ജലപീരങ്കി ഉപയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

ഇവിടെ പൂർണമായും ഗതാഗതം സ്തംഭിച്ചു. ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിക്ക് അടുത്ത് ദേവസ്വം ബോർഡ് ജംഗ്ഷനിൽ ഇപ്പോഴും പിരിഞ്ഞ് പോകാൻ തയ്യാറാകാതെ പ്രവർത്തകർ പല സംഘങ്ങളായി കുത്തിയിരിക്കുകയാണ്.

Spread the love
English Summary: clash in popular front march toward cliff house

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick