Categories
kerala

പിണറായി വിജയൻ പ്രകാശം പരത്തുന്ന നേതാവ് ; എ എൻ ഷംസീർ

സ്വര്‍ണക്കടത്ത് കേസിലെ വിവാദം വലതുപക്ഷ പ്രൊപ്പഗാണ്ടയാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് ആദ്യ എപ്പിസോഡ് നിര്‍മ്മാതാക്കളായ കോണ്‍ഗ്രസിന് നഷ്ടമാണ്. ആദ്യം ഖുര്‍ആന്‍ പിന്നെ ഈന്തപ്പഴം, ഇപ്പോള്‍ ബിരിയാണി ചെമ്പ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയുടെ പ്രചാരകന്മാരായി യുഡിഎഫ് മാറുന്നു. പിണറായി വിജയനെ സ്വപ്നയെ കാണിച്ച് പേടിപ്പിക്കേണ്ടെന്ന് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ഷംസീര്‍ പറഞ്ഞു.

പിണറായി വിജയന്‍ പ്രകാശം പരത്തുന്ന നേതാവാണ്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് ആക്ഷേപിക്കാന്‍ പാടുണ്ടോയെന്ന് ഷംസീര്‍ ചോദിച്ചു. സഹിഷ്ണുത എന്താണെന്ന് സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ രക്ഷിക്കാന്‍ വന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പവനായിയെപ്പോലെ ശവമായിയെന്നും ഷംസീര്‍ പറഞ്ഞു.

thepoliticaleditor

മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന നേതാവാണ് പിണറായി വിജയന്‍. മതന്യൂനപക്ഷം വിശ്വസിക്കുന്നത് പാണക്കാട് തങ്ങളെയല്ല, പിണറായി വിജയനെയാണ്. ഇത് 1970 ല്‍ കേരളം തിരിച്ചറിഞ്ഞതാണ്. ആറുപതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് പിണറായിക്ക്. സമരത്തിന്റെ സഹനത്തിന്‍രെ നിരവധി കഥകളുണ്ട്. സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ് വര്‍ഗീയ ഭ്രാന്തനാണെന്നും ഷംസീര്‍ പറഞ്ഞു.

എ.എൻ. ഷംസീറിന്റെ പ്രധാന പരാമർശങ്ങൾ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രൊപ്പഗാൻഡയ്ക്ക് രണ്ടുപാർട്ടുണ്ട്. ഒന്ന്: സ്വർണക്കടത്ത് കേസ്. സ്വർണക്കടത്ത് കേസ് ചിത്രം സിനിമ പോലെയാണ്. ഒരു കൊല്ലം ഓടി. പക്ഷേ അതിന്റെ പ്രൊഡക്ഷനിൽ കെ.പി.സി.സിക്ക് നഷ്ടമാണ്. ഒരു കൊല്ലം ഓടിയിട്ടും സാമ്പത്തിക നഷ്ടം. രണ്ടുതിരഞ്ഞെടുപ്പിൽ തോറ്റു. സീറ്റിന്റെ എണ്ണം കുറഞ്ഞു. ഇതാണ് സ്വർണക്കടത്ത് ഒന്നാം പാർട്ട്.
സെക്കൻഡ് പാർട്ട്: ഒരു സ്ത്രീ ആരോപണം ഉന്നയിക്കുന്നു. യുഡിഎഫ് ഏറ്റുചോദിക്കുന്നു.
ആരാണ് ഫൈസൽ ഫരീദ് എന്ന് യുഡിഎഫിന് അറിയേണ്ടേ? കോൺസുലേറ്റ് ജനറലിനെ കുറിച്ച് അറിയേണ്ടേ?
ഇ.ഡി. അന്വേഷണം നിർത്തിയതിനെ കുറിച്ച് യുഡിഎഫിന് അറിയേണ്ടേ?
വി മുരളീധരന്റെ പങ്കിനെ കുറിച്ച് അറിയേണ്ടേ?
എച്ച്.ആർ.ഡി.എസിനും സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കൃഷ്ണരാജിനും രൂക്ഷവിമർശനം.
സ്വർണക്കടത്തിനെ കുറിച്ച് ഒരു ഇസ്ലാമോഫോബിയ ഉണ്ട്. ആദ്യം ഖുറാൻ, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണിച്ചെമ്പ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയുടെ പ്രചാരകരായി യു.ഡി.എഫ്. മാറുന്നു.
എങ്ങനെ ഒന്നാം സ്വർണക്കടത്ത് കേസ് പൊട്ടിയോ അതുപോലെ രണ്ടാം സ്വർണക്കടത്തും പൊട്ടും.
പിണറായി എന്ന രാഷട്രീയ നേതാവ് ഉയർന്നുവന്നത് സുപ്രഭാതത്തിലല്ല. പിണറായിക്ക് ആറുപതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്.
മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്ന ഏകമുഖം പിണറായി വിജയനാണ്.
കമല ഇന്റർനാഷണൽ പ്രചാരണം എവിടെ പോയി? പിണറായിയുടെ വീട്ടിൽ ഹെലിപ്പാഡുണ്ടായിരുന്നു എന്നായിരുന്നു മറ്റൊരു പ്രചാരണം.
പിണറായി രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ല.
കോൺഗ്രസിന് അറിയുന്ന ഏക ഗാന്ധി രാഹുൽ ഗാന്ധിയാണ്. നിങ്ങൾക്ക് മഹാത്മാ ഗാന്ധിയെ അറിഞ്ഞുകൂടാ.
സതീശൻ ഉമ്മൻചാണ്ടിയെ കണ്ടുപഠിക്കണം. വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം. എന്തും ഏതും വിളിച്ചു പറയരുത്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്നുവിളിക്കുന്നത് ശരിയാണോ?
ഇ.ഡി. കേരളത്തിലെത്തുമ്പോൾ നല്ലതാണ്. കേന്ദ്രത്തിലെത്തുമ്പോൾ മോശം. എന്താണ് അങ്ങനെ?
എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ലെന്ന് ചോദിച്ചു. വഴിയിൽ കുരയ്ക്കുന്ന നായ്ക്കളെ കല്ലെറിയാൻ നിന്നാൽ ലക്ഷ്യത്തിലെത്തില്ല എന്നതാണ് കാരണം. അങ്ങനെ പലരും കുരയ്ക്കും. അതിന്റെയൊന്നും പിറകേ പോകേണ്ട കാര്യം ഞങ്ങൾക്കില്ല.
സതീശൻ ഷാഫി പറമ്പിലിനെ നമ്പരുത്. അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ പ്രധാനപ്പെട്ട ആളായിരുന്നു. അദ്ദേഹത്തിന് അൽപം ക്ഷീണം വന്നപ്പോൾ ഇപ്പോൾ സതീശൻ ഫാൻ ക്ലബ്ബിന്റെ കൺവീനറായി പ്രവർത്തിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ.

Spread the love
English Summary: A,N Shamseer in assembly

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick