• Home
  • kerala
  • നഗ്നചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ…ആവശ്യപ്പെട്ടത് സ്വന്തം നഗ്ന ചിത്രങ്ങൾ ആദ്യം പെൺകുട്ടിക്ക് അയച്ച ശേഷം
Image

നഗ്നചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ…ആവശ്യപ്പെട്ടത് സ്വന്തം നഗ്ന ചിത്രങ്ങൾ ആദ്യം പെൺകുട്ടിക്ക് അയച്ച ശേഷം

നഗ്നചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നസീമിനെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സ്ആപ്പിൽ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഇയാൾ സ്വന്തം നഗ്നചിത്രങ്ങൾ പെൺകുട്ടിയ്ക്ക് അയക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കൈക്കലാക്കാനും പ്രതി ശ്രമം നടത്തി.

കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *