മലയാളത്തിന്റെ പ്രിയപ്പെട്ട നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ചെന്നൈയില്‍ അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു വേര്‍പാട്. 48 വയസ്സു മാത്രം പ്രായമുള്ള വിദ്യാസാഗര്‍ ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളയാളായിരുന്നു. മാര്‍ച്ച് മാസം മുതല്‍ അതിന് ചികില്‍സയിലായിരുന്നു. കൊവിഡ് ബാധിച്ചിരുന്ന വിദ്യാസാഗര്‍ അതില്‍ നിന്നുള്ള ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം നേടിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയോടെ സ്ഥിതി ഗുരുതരമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ബംഗലുരു സ്വദേശിയായ വിദ്യാസാഗര്‍ ബിസിനസ്സുകാരനാണ്. 2009-ലായിരുന്നു വിവാഹം. ഈ ദമ്പതിമാര്‍ക്ക് നൈനിക എന്ന ഒരു മകളുണ്ട്.
മലയാളത്തില്‍ ബാലനടിയായി രംഗത്തു വന്ന മീന പിന്നീട് പ്രമുഖ തെന്നിന്ത്യന്‍ നടിയായി വളര്‍ന്നു. എന്നാല്‍ മലയാളികള്‍ അവരെ മലയാള താരമായാണ് കണ്ടത്. മീനയുടെ അമ്മ മലയാളിയാണ്.













