• Home
  • kerala
  • നീന്തല്‍ പഠിപ്പിക്കാന്‍ കുളത്തിലിറങ്ങിയ അച്ഛനും ഒപ്പം മകനും മുങ്ങി മരിച്ചു

നീന്തല്‍ പഠിപ്പിക്കാന്‍ കുളത്തിലിറങ്ങിയ അച്ഛനും ഒപ്പം മകനും മുങ്ങി മരിച്ചു

എസ്‌.എസ്‌.എല്‍.സി. ജയിച്ച മകന്‌ തുടര്‍പഠനത്തിന്‌ നല്ല അവസരം കിട്ടാനുള്ള ഗ്രേസ്‌ മാര്‍ക്കിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ്‌ നേടിക്കൊടുക്കാനുള്ള പിതാവിന്റെ ആഗ്രഹം ഒടുവില്‍ പിതാവിന്റെയും മകന്റെയും അന്ത്യയാത്രയിലേക്ക്‌ നയിച്ചു. ഓര്‍ത്താല്‍ കണ്ണിരണിയുന്ന സംഭവം കണ്ണൂര്‍ ജില്ലയിലാണ്‌ സംഭവിച്ചിരിക്കുന്നത്‌. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ഷാജിക്കും മകന്‍ ജോതിരാദിത്യക്കുമാണ്‌ ഈ ദുര്‍വിധി നേരിട്ടത്‌. ഏച്ചൂര്‍ സഹകരണ ബാങ്ക്‌ സെക്രട്ടറിയാണ്‌ ഷാജി.
നീന്തല്‍ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കില്‍ തുടര്‍പഠനത്തിന്‌ ഗ്രേസ്‌ മാര്‍ക്ക്‌ കിട്ടുമെന്നതിനാല്‍ മകനെ അതിനു തയ്യാറാക്കാനായി നീന്തല്‍ പരിശീലനം നല്‍കാന്‍ വട്ടപ്പൊയിലിലെ പന്നിയോടുള്ള കുളത്തില്‍ എത്തിയതായിരുന്നു. ഷാജിക്കും നന്നായി നീന്തല്‍ അറിയില്ലെന്നാണ്‌ സംശയിക്കപ്പെടുന്നത്‌. വെള്ളത്തില്‍ മുങ്ങിപ്പോയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ ഷാജിയും മുങ്ങിപ്പോയത്‌ എന്നാണ്‌ കരുതുന്നത്‌. ഫയല്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്‌ മൃതദേഹങ്ങള്‍ കരയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *