• Home
  • kerala
  • ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉടനെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു …ഡോളർ കടത്തിയതിലെ തർക്കം അവസാനിച്ചത് കൊലയിൽ

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉടനെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു …ഡോളർ കടത്തിയതിലെ തർക്കം അവസാനിച്ചത് കൊലയിൽ

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉടനെ യുവാവ്‌ കൊല്ലപ്പെട്ടു. ദുബായിലേക്ക്‌ ഡോളര്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നു പറയുന്നു. കാസർഗോഡ് പുത്തിഗെ മുഗുറോഡിലെ അബ്ദുൾ റഹ്‌മാന്റെ മകൻ അബൂബക്കർ സിദ്ദീഖ് (34) ആണു കൊല്ലപ്പെട്ടത്‌. സിദ്ദീഖിന്റെ സഹോദരൻ മുഗുറോഡിലെ അൻവറിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രിയോടെയാണ്‌ കുത്തേറ്റനിലയിൽ സിദ്ദിഖിനെ ഒരുസംഘം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌. പരിശോധിച്ചപ്പോൾ മരിച്ചതായി തിരിച്ചറിഞ്ഞു.

സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത്‌ മുഗുവിലെ അൻസാരിയെയും പൈവളിഗെയിലെ ഒരുസംഘം കഴിഞ്ഞദിവസം തട്ടികൊണ്ടുപോയിരുന്നു. ഇതറിഞ്ഞാണ് സിദ്ദീഖിനെ നാട്ടിലെത്തിയത്. മംഗളൂരുവിൽ വിമാനമിറങ്ങിയ സിദ്ദീഖ്‌ നേരെ പൈവളികെയിൽ സംഘത്തിന്റെ കേന്ദ്രത്തിലേക്ക്‌ പോയി. തുടർന്നുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട സിദ്ദീഖിനെ സംഘം കാറിൽ ബന്തിയോടെ ആശുപത്രിയിലെത്തിച്ചു.
പിന്നാലെ അൻവറിനെയും ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *