• Home
  • kerala
  • വിജയ് ബാബു അറസ്റ്റിൽ, ജാമ്യത്തിൽ വിടും

വിജയ് ബാബു അറസ്റ്റിൽ, ജാമ്യത്തിൽ വിടും

യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അറസ്റ്റിൽ. അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു തന്നെ ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പനമ്പിള്ളി നഗറിലാണ് തെളിവെടുപ്പ്.

എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിനായി ഹാജരായത്. ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *