• Home
  • kerala
  • നടൻ വി.പി. ഖാലിദ് ഷൂട്ടിംഗിനിടെ ശുചി മുറിയിൽ കുഴഞ്ഞുവീണു മരിച്ചു

നടൻ വി.പി. ഖാലിദ് ഷൂട്ടിംഗിനിടെ ശുചി മുറിയിൽ കുഴഞ്ഞുവീണു മരിച്ചു

ചലച്ചിത്ര, നാടക, സീരിയൽ നടൻ വി.പി. ഖാലിദ് അന്തരിച്ചു.70 വയസ്സായിരുന്നു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു അന്ത്യം.

ടൊവിനോയോടൊപ്പം പുതിയ ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയ ഇദ്ദേഹത്തെ ഏറെ നേരമായിട്ടും കാണാതിരുന്നതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ചെറിയ പരിക്കും ഏറ്റിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

ഫോർട്ട്‌ കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ് ഖാലിദ്.ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

മഴവിൽ മനോരമയുടെ ‘മറിമായം’ പരിപാടിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.
സൈക്കിൾ യജ്ഞക്കാരനായാണ് ഖാലിദ് കലാജീവിതം ആരംഭിച്ചത്.മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ട നടനായി ഇദ്ദേഹം മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *