• Home
  • kerala
  • എം.എം മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച്‌ ലീഗ്‌ എം.എല്‍.എ.യുടെ പ്രസംഗം

എം.എം മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച്‌ ലീഗ്‌ എം.എല്‍.എ.യുടെ പ്രസംഗം

മുസ്ലീം ലീഗ്‌ സംസ്ഥാനാധ്യക്ഷന്റെ കേരള പര്യടന വേദിയില്‍ സി.പി.എം. നേതാവ്‌ എം.എം.മണിയുടെ നിറത്തെ അധിക്ഷേപിച്ച്‌ ലീഗ്‌ എം.എല്‍.എ.യുടെ പ്രസംഗം. മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു പ്രസംഗിക്കുന്നതിനിടയിലാണ് മുൻ മന്ത്രി എം.എം മണിയെ നിറത്തിന്റെ പേരിൽ ഏറനാട് എംഎൽഎപി.കെ ബഷീർ പരിഹസിച്ചത് . കറുപ്പ് കണ്ടാലും പർദ്ദ കണ്ടാലും മുഖ്യമന്ത്രിയ്‌ക്ക് പേടിയാണെന്ന് പറഞ്ഞ പി.കെ ബഷീർ സംസ്ഥാന കമ്മിറ്റിയ്‌ക്ക് എം.എം മണി ചെന്നാൽ എന്താകും സ്ഥിതിയെന്നും മണിയുടെ കണ്ണും മുഖവും കറുപ്പല്ലേ എന്നും ചോദിച്ചു. വയനാട്ടിൽ സാദിഖലി ശിഹാബ് തങ്ങളുടെ പര്യടന കൺവെൻഷൻ വേദിയിലായിരുന്നു ബഷീറിന്റെ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *