• Home
  • kerala
  • പട്‌ന-ഡെല്‍ഹി വിമാനം പറന്നുകൊണ്ടിരിക്കെ തീപിടിച്ചു…അടിയന്തിരമായി നിലത്തിറക്കി…185 യാത്രക്കാര്‍

പട്‌ന-ഡെല്‍ഹി വിമാനം പറന്നുകൊണ്ടിരിക്കെ തീപിടിച്ചു…അടിയന്തിരമായി നിലത്തിറക്കി…185 യാത്രക്കാര്‍

പക്ഷി ഇടിച്ചതിനെത്തുടര്‍ന്നാണെന്നു പറയുന്നു വിമാനത്തിന്‌ തീപടര്‍ന്നതിനെത്തുടര്‍ന്ന്‌ പട്‌ന വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന 185 യാത്രികരും സുരക്ഷിതരാണെന്നാണ്‌ പ്രാഥമിക വിവരം. സ്‌പൈസ്‌ ജെറ്റിന്റെ പട്‌ന-ഡെല്‍ഹി വിമാനമാണ്‌ തീ പിടിച്ചത്‌. 183 യാത്രക്കാരും രണ്ട് കുഞ്ഞുങ്ങളും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതമായി ഇറങ്ങിയതായി പട്‌ന എയർപോർട്ട് ഡയറക്ടർ പറഞ്ഞു.

പറന്നുയർന്ന വിമാനത്തിൽ തീ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ജില്ലാ, എയർപോർട്ട് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് വിമാനം പാറ്റ്‌ന വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു . 185 യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. സാങ്കേതിക തകരാറാണ് കാരണം, എഞ്ചിനീയറിംഗ് സംഘം കൂടുതൽ വിശകലനം ചെയ്യുന്നു,”- പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *