• Home
  • kerala
  • മന്ത്രി വീണ ജോര്‍ജ്ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചതിന്‌ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

മന്ത്രി വീണ ജോര്‍ജ്ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചതിന്‌ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാനായി പ്രേരിപ്പിച്ചു എന്ന പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. കാക്കനാട്‌ സ്വദേശിയായ യുവതിയാണ്‌ പരാതി നല്‍കിയത്‌. എറണാകുളം അസിസ്റ്റന്റ്‌ പൊലീസ്‌ കമ്മീഷണര്‍ ആണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വീണ്‌ ജോര്‍ജ്ജിനെ സംബന്ധിക്കുന്ന അശ്ലീല വീഡിയോ പടച്ചുണ്ടാക്കാനായി നിര്‍ബന്ധിക്കുകയും തയ്യാറല്ലെന്നു പറഞ്ഞപ്പോള്‍ മാനസികമായി പീഢിപ്പിച്ചു എന്നുമാണ്‌ പരാതി. വീണ ജോ‍ർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ നേരത്തെ കാക്കനാട് പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും വോയ‍്‍സ് ക്ലിപ്പ് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു എന്നതുമായിരുന്നു കേസ്.

Leave a Reply

Your email address will not be published. Required fields are marked *