• Home
  • kerala
  • എസ്‌ എസ്‌ എല്‍ സി ഫലം പ്രഖ്യാപിച്ചു…99.26 ശതമാനം ജയം…ഫുള്‍ എ-പ്ലസ്‌കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു

എസ്‌ എസ്‌ എല്‍ സി ഫലം പ്രഖ്യാപിച്ചു…99.26 ശതമാനം ജയം…ഫുള്‍ എ-പ്ലസ്‌കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു

കേരള എസ്‌.എസ്‌.എല്‍.സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.26. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവ്‌ മാത്രമേയുള്ളൂ. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. അതേസമയം എല്ലാ വിഷയത്തിലും എ-പ്ലസ്‌ നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. 44,363 പേര്‍ക്കാണ്‌ ഫുള്‍ എ-പ്ലസ്‌ ലഭിച്ചത്‌. ഏറ്റവും കൂടുതല്‍ ഫുള്‍ എ-പ്ലസുകാര്‍ ഉള്ളത്‌ മലപ്പുറം റവന്യൂ ജില്ലയിലാണ്‌. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ്‌ ഫലപ്രഖ്യാപനം നടത്തിയത്‌.

ഏറ്റവും കൂടുതല്‍ വിജയം കണ്ണൂരിലും ഏറ്റവും കുറവ്‌ വയനാട്ടിലുമാണ്‌. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ഉപ ജില്ല പാലാ ആണ്-99.94. ഏറ്റവും കുറവ്‌ വിജയശതമാനമുള്ള ഉപജില്ല ആറ്റിങ്ങല്‍- 97.69 ശതമാനം.

4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു. ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടായിരുന്നില്ല. 4,26,469 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത് . ഇതിൽ 2,07,909 പേർ പെൺകുട്ടികളും 218560 ആൺകുട്ടികളുമാണ് . മലയാളം മീഡിയത്തിൽ പരീക്ഷ എഴുതിയത് 1,91,382 വിദ്യാർഥികൾ .

വൈകിട്ട് നാലു മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം.

ഫലമറിയാൻ:

www.keralaresults.nic.in, www.keralapareekshabhavan.in, എസ്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എൽസി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എൽസി (www.ahslcexam.kerala.gov.in)

Leave a Reply

Your email address will not be published. Required fields are marked *