കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനകം 3,419 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 16.32 ശതമാനമായി ഉയർന്നിരിക്കയാണ്. എറണാകുളത്ത് മാത്രം 1,072 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20,000 പിന്നിട്ടു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാക്സീൻ വിതരണം കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്സീൻ നൽകും. കരുതൽ ഡോസിന് 16 മുതൽ പ്രത്യേക യജ്ഞമെന്നും മന്ത്രി അറിയിച്ചു.













