• Home
  • kerala
  • മഹാരാഷ്ട്രയില്‍ കൊവിഡ്‌ നാലാം തരംഗം തുടങ്ങിയെന്ന്‌ ആശങ്ക, ഒറ്റ ദിവസം നാലായിരത്തിലേറെ കേസുകള്‍

മഹാരാഷ്ട്രയില്‍ കൊവിഡ്‌ നാലാം തരംഗം തുടങ്ങിയെന്ന്‌ ആശങ്ക, ഒറ്റ ദിവസം നാലായിരത്തിലേറെ കേസുകള്‍

ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ്‌ കേസുകള്‍ ഉണ്ടായിട്ടുള്ള സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലുള്ള മഹാരാഷ്ട്രയില്‍ കൊവിഡ്‌ നാലാം തരംഗം തുടങ്ങിയോ എന്ന്‌ ആശങ്ക പരത്തി രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നു. ബുധനാഴ്‌ച മാത്രം 4,024 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌ ആശങ്കയ്‌ക്ക്‌ കാരണം. മാത്രമല്ല, രണ്ടു മരണങ്ങളും ഉണ്ടായി. നിലവില്‍ സജീവ കേസുകളുടെ എണ്ണം 19,261 ആണ്‌.
ചൊവ്വാഴ്ച സംസ്ഥാനത്ത് 2,956 കേസുകളും നാല് മരണങ്ങളും രേഖപ്പെടുത്തി. മുംബൈ, താനെ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ BA5 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്, നാല് രോഗികളും 19 നും 36 നും ഇടയിൽ പ്രായമുള്ളവരാണെന്ന് വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *