• Home
  • kerala
  • കണ്ണരിലും പിണറായി വിജയനെതിരെ കോണ്‍ഗ്രസ്‌,ലീഗ്‌ പ്രതിഷേധം…തളിപ്പറമ്പില്‍ ലാത്തി വീശി…സുരക്ഷ ശക്തം…

കണ്ണരിലും പിണറായി വിജയനെതിരെ കോണ്‍ഗ്രസ്‌,ലീഗ്‌ പ്രതിഷേധം…തളിപ്പറമ്പില്‍ ലാത്തി വീശി…സുരക്ഷ ശക്തം…

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ കണ്ണൂര്‍ പരിപാടികളില്‍ അതീവ സുരക്ഷയ്‌ക്കിടയിലും യൂത്ത്‌ കോണ്‍ഗ്രസ്‌, ലീഗ്‌, യുവമോര്‍ച്ച, വനിതാമോര്‍ച്ച പ്രതിഷേധം. തളിപ്പറമ്പിനടത്ത്‌ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്‌ ഉണ്ടായി.

മുഖ്യമന്ത്രി താമസിച്ച പയ്യാമ്പലം ഗസ്റ്റ്‌ ഹൗസ്‌ പരിസരത്ത്‌ പ്രതിഷേധവുമായെത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കണ്ണൂരിനടുത്ത്‌ തളാപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മുഖ്യമന്ത്രി കടന്നു പോകുന്ന തളിപ്പറമ്പില്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരുടെയും പ്രതിഷേധം അരങ്ങേറി. ലീഗിന്റെ ശക്തികേന്ദ്രമാണ്‌ തളിപ്പറമ്പ്‌. അതേസമയം കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ഒരു പരിപാടിയിലും മാസ്‌ക്‌ അഴിപ്പിക്കില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു.
ഇന്ന്‌ രാവിലെ 10.30-ന്‌ തളിപ്പറമ്പിനടുത്ത കരിമ്പം എന്ന സ്ഥലത്ത്‌ കില കാമ്പസില്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പബ്ലിക്‌ പോളിസ്‌ ആന്‍ഡ്‌ ലീഡര്‍ഷിപ്പ്‌ കോളേജിന്റെ ഉദ്‌ഘാടന പരിപാടിയില്‍ പങ്കെടുക്കാനാണ്‌ മുഖ്യമന്ത്രി രാവിലെ തളിപ്പറമ്പ്‌ വഴി കടന്നു പോയത്‌.

Leave a Reply

Your email address will not be published. Required fields are marked *