കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായെത്തിയ കെഎസ്‍യു നേതാവിന് സിപിഎം പ്രവർത്തകരുടെ മർദനമെന്ന് ആരോപണം.. മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പോകുന്നതിനിടെ പയ്യാമ്പലത്തെ ഗസ്റ്റ്ഹൗസിന് സമീപത്ത് വെച്ചാണുസംഭവം.. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ കെഎസ്‍യു ജില്ല വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിയെയാണ് സിപിഎം പ്രവർത്തകർ മർദിച്ചതായി പറയുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു മർദനം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ മുന്നിൽനിന്ന് ഓടിയെത്തിയ ഫർഹാൻ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പൊലീസ് വാഹനത്തിലെത്തിയ സിറ്റി പൊലീസ് കമ്മിഷണര്‍ ഫര്‍ഹാനെ പിടിച്ചെങ്കിലും ഓടിയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അയാളെ മര്‍ദിക്കുകയായിരുന്നുവത്രേ . തുടര്‍ന്ന് പെട്ടെന്നു തന്നെ ഫര്‍ഹാനെ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.













