• Home
  • kerala
  • മുഖ്യമന്ത്രിക്ക്‌ സംരക്ഷണം പാര്‍ടി നല്‍കും…ഒറ്റയാളും അടുക്കില്ല-കോടിയേരി

മുഖ്യമന്ത്രിക്ക്‌ സംരക്ഷണം പാര്‍ടി നല്‍കും…ഒറ്റയാളും അടുക്കില്ല-കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയന്‌ ഒരു പൊലീസ്‌ സെക്യൂരിറ്റിയുടെയും ആവശ്യമില്ലെന്നും പാര്‍ടി സംരക്ഷണം നല്‍കുമെന്നും പാര്‍ടി ഏറ്റെടുത്താല്‍ ആര്‍ക്കും തടയാനാവില്ലെന്നും ഒറ്റയാളും അടുക്കില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത്‌ സി.പി.എം. സംഘടിപ്പിച്ച പരിപാടിയിലാണ്‌ കോടിയേരിയുടെ പ്രസംഗം.

തിങ്കളാഴ്ച വൈകുന്നേരം കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിൽ വെച്ച് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രി രാജിവെക്കുക എന്ന മുദ്രാവാക്യം രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നതിനാൽ ആണ്ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *