• Home
  • kerala
  • വിജിലൻസ് മേധാവി ഷാജ് കിരണുമായി ഫോണിൽ വിളിച്ചത് 19 തവണയെന്ന് ഇന്റലിജൻസ്

വിജിലൻസ് മേധാവി ഷാജ് കിരണുമായി ഫോണിൽ വിളിച്ചത് 19 തവണയെന്ന് ഇന്റലിജൻസ്

വിജിലൻസ് മേധാവിയായിരുന്ന എഡിജിപി എം.ആർ.അജിത് കുമാറും ഇടനിലക്കാരൻ ഷാജ് കിരണുമായി ഫോണിൽ വിളിച്ചത് 19 തവണയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

ലൈഫ് മിഷൻ കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ പി.എസ്.സരിത്തിനെ സ്വപ്നയുടെ വീട്ടിൽനിന്നു വിജിലൻസ് സംഘം കഴിഞ്ഞ ബുധനാഴ്ച പിടിച്ചുകൊണ്ടു പോയതിനു പിന്നാലെയാണ് അന്നു രാവിലെ മുതൽ വൈകിട്ടു വരെ ഇത്രയും തവണ ഫോണിൽ വിളിച്ചത്. ഇതിനു പുറമേ വാട്സാപ് സന്ദേശങ്ങളും കൈമാറി.

സ്വപ്നയുടെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ വിജിലൻസ് സരിത്തിനെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമായി ഫോൺ പിടിച്ചുവാങ്ങിയതും പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *