• Home
  • kerala
  • പുതിയ അവതാരം ഷാജ് കിരൺ …സ്വപ്ന നാളെ പുറത്തു വിടുന്ന തെളിവുകൾ

പുതിയ അവതാരം ഷാജ് കിരൺ …സ്വപ്ന നാളെ പുറത്തു വിടുന്ന തെളിവുകൾ

സ്വപ്ന നടത്തിയ പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് ഒപ്പം ഉള്ള സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് കിരൺ നേരത്തെ തന്നെ പറഞ്ഞിരുന്നതായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കെതിരായി താൻ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയായിരുന്നു ഷാജ് കിരണിന്റെ ഭീഷണി. ‘എടാ സരിത്തേ, ഇയാളെ നാളെ പൊക്കും’ എന്നായിരുന്നു ഷാജ് കിരൺ ഫോണിലൂടെ പറഞ്ഞതെന്ന് സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫോൺ റെക്കാ‌ഡ് അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും നാളെ ഇതെല്ലാം പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി.
പാലക്കാട്‌ സ്വപ്‌ന ജോലി ചെയ്യുന്ന ഓഫീസില്‍ ഇന്നലെ മണിക്കൂറുകളോളം ഷാജ്‌ കിരണ്‍ തന്നെ ഭീഷണിപ്പെടുത്തുകയും സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ “നമ്പര്‍ വണ്‍” വളരെ ക്ഷുഭിതനാണെന്ന്‌ പറയുകയും ചെയ്‌തതായി സ്വപ്‌ന പറയുന്നു. സംസാരിക്കുന്നതിനിടയില്‍ സംസ്ഥാനത്തെ ഉന്നതരായ രണ്ട്‌ പൊലീസ്‌ എ.ഡി.ജി.പി.മാർ ഷാജ്‌ കിരണിനെ നിരന്തരം ഫോണിൽ വിളിക്കുന്നുണ്ടായിരുന്നുവെന്നും സ്വപ്‌ന പറയുന്നു. ഇതില്‍ ഒരാള്‍ സംസ്ഥാനത്ത ക്രമസമാധാനപാലന ചുമതലയുള്ള ഉന്നതനാണെന്നും സ്വപ്‌ന സൂചിപ്പിക്കുന്നു.
താന്‍ എത്തിയത്‌ മീഡിയേറ്റര്‍ ആയിട്ടാണെന്ന്‌ ഷാജ്‌കിരണ്‍ പറഞ്ഞതായി സ്വപ്‌ന പറഞ്ഞു.

അതേസമയം താന്‍ ഷാജ്‌ കിരണിനെ ബന്ധപ്പെട്ടിട്ടില്ലെന്ന്‌ എ.ഡി.ജി.പി. വിജയ്‌ സാഖറെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *