• Home
  • kerala
  • ഹിന്ദുത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ തന്നെ ഒറ്റിക്കൊടുക്കുകയാണ് ബിജെപി -ശശി തരൂർ

ഹിന്ദുത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ തന്നെ ഒറ്റിക്കൊടുക്കുകയാണ് ബിജെപി -ശശി തരൂർ

ഹിന്ദു മതത്തിന് വേണ്ടി സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്നവർ ശരിക്കും ഹിന്ദു മതത്തെ ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് എം പി ശശി തരൂർ അഭിപ്രായപ്പെട്ടു. ഒരു മാധ്യമ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കൂട്ടർ ഹിന്ദുത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ തന്നെ ഒറ്റിക്കൊടുക്കുകയാണ്. എല്ലാവരേയും സ്വീകരിക്കുകയും സഹിഷ്ണുതയെപറ്റി സംസാരിക്കുകയും ചെയ്യുന്ന മതമാണ് ഹിന്ദുമതം. ഹിന്ദുത്വവും ഇന്ത്യ എന്ന രാജ്യവുമെല്ലാം അവർ വിശ്വസിക്കുന്നതിനേക്കാൾ വലുതാണ്. മുസ്ലീം സമുദായത്തെ തെറ്റായി ചിത്രീകരിക്കുക എന്നത് ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രമാണ്. പ്രശ്നങ്ങളെ വഷളാക്കാനാണ് അവർ ശ്രമിക്കുന്നത്. നൂപുർ ശർമ നടത്തിയ വിദ്വേഷ പരാമർശം രാജ്യത്തെ നിയമങ്ങൾക്ക് എതിരാണ്. അവരും ആ പാർട്ടിയിലെ മറ്റ് പ്രവർത്തകരും സ്ഥിരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നുണ്ട്.നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തിലും വിദ്വേഷത്തിന്റെ തോത് കൂടുതലാണ്. ബി ജെ പി അല്ലാതെ മറ്റൊരു പാർട്ടിയും ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുന്നില്ല. എന്നാൽ ഒരാളും അവരെ എതിർക്കുന്നില്ല. ഒരു അധികാരിയും അവർക്കെതിരെ നടപടി എടുക്കുന്നില്ല. അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ശശി തരൂർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *