സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടരി എം. ശിവശങ്കർ പറഞ്ഞു. ഇതുപോലെ ഒരുപാട് മൊഴികൾ വന്നതല്ലേയെന്നും ശിവശങ്കർ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്ന് ഇന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ബാഗേജ് ക്ലിയറൻസിന് ശിവശങ്കർ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യു.എ.ഇ കോൺസുൽ ജനറൽ സാധനങ്ങൾ കൊടുത്തയച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.














