• Home
  • kerala
  • വി.മുരളീധരന്‍ പാര്‍ടിയുടെ ശാപം…ട്വീറ്റ്‌ ചെയ്‌ത ജില്ലാ യുവ നേതാവിനെ ഉടൻ പുറത്താക്കി ബി.ജെ.പി.

വി.മുരളീധരന്‍ പാര്‍ടിയുടെ ശാപം…ട്വീറ്റ്‌ ചെയ്‌ത ജില്ലാ യുവ നേതാവിനെ ഉടൻ പുറത്താക്കി ബി.ജെ.പി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ പാര്‍ടിയുടെ ശാപമെന്ന്‌ വിമര്‍ശിച്ച്‌ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ജില്ലാ നേതാവിനെ മണിക്കൂറുകള്‍ക്കകം പുറത്താക്കി ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ നേതൃത്വം. യുവമോര്‍ച്ച തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ്‌ ദാസിനെതിരെയാണ്‌ നടപടി. മുരളീധരന്‍ പാര്‍ടിയുടെ ശാപമാണ്‌ എന്ന്‌ പറഞ്ഞ്‌ പ്രസീദ്‌ ട്വിറ്ററില്‍ പങ്കുവെച്ച പ്രതികരണമാണ്‌ പുറത്താകലിലേക്ക്‌ നയിച്ചത്‌.

പ്രസീദ്‌


” കേരള ബി.ജെ.പി.യുടെ ശാപമാണ്‌ വി.മുരളീധരന്‍. കുമ്മനംജിയുടെ പരാജയം നേമത്ത്‌ ഉറപ്പാക്കി. ശ്രീധരന്‍ സാറിനെയും ജേക്കബ്‌ തോമസിനെയും അവഗണിച്ചു. രാജ്യസഭയിലേക്ക്‌ സുരേഷ്‌ ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക്‌ കാലം മാപ്പ്‌ നല്‍കില്ല. കേന്ദ്രമന്ത്രിസ്ഥാനത്ത്‌ കാലാവധി തീരുന്ന അന്ന്‌ കേരളത്തിലെ പാര്‍ടി പ്രവര്‍ത്തകര്‍ വി.മുരളീധരനെ വിമാനത്താവളത്തില്‍ നിന്ന്‌ നരകത്തിലേക്ക്‌ അയക്കും. ആ ദിവസം വന്നു ചേരും”- ഇതായിരുന്നു പ്രസീദ്‌ ദാസിന്റെ ട്വീറ്റ്‌.

Leave a Reply

Your email address will not be published. Required fields are marked *