• Home
  • kerala
  • പരാജയം അവിശ്വസനീയം…പ്രചാരണം നയിച്ചത്‌ മുഖ്യമന്ത്രിയല്ലെന്ന്‌ സി.പി.എം. ഏറണാകുളം ജില്ലാ സെക്രട്ടറി

പരാജയം അവിശ്വസനീയം…പ്രചാരണം നയിച്ചത്‌ മുഖ്യമന്ത്രിയല്ലെന്ന്‌ സി.പി.എം. ഏറണാകുളം ജില്ലാ സെക്രട്ടറി

തൃക്കാക്കരയില്‍ ഇടതു പക്ഷത്തിന്‌ ഉണ്ടായ പരാജയം അവിശ്വസനീയമാണെന്നും തോല്‍വി അംഗീകരിക്കുന്നുവെന്നും സി.പി.എം. ഏറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍. മുഖ്യമന്ത്രിയാണ്‌ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണം നയിച്ചതെന്നത്‌ ശരിയല്ലെന്നും ജില്ലാ കമ്മിറ്റിയാണ്‌ പ്രചാരണം നയിച്ചതെന്നും തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ മുഖ്യമന്ത്രി എത്തുകയാണ്‌ ചെയ്‌തതെന്നും മോഹനന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിച്ചു. തോല്‍വിയുടെ പിന്നിലെ കാര്യങ്ങള്‍ തീര്‍ച്ചയായും വിശകലനം ചെയ്യുമെന്നും സി.എന്‍.മോഹനന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *