• Home
  • kerala
  • അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും നല്‍കിയ ശക്തമായ തിരിച്ചടി- എ.കെ.ആന്റണി…കൊച്ചിക്കാര്‍ക്ക്‌ ആ പഴയ കൊച്ചിയായിരിക്കാനാണ്‌ വിധി-എം.എം.മണി

അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും നല്‍കിയ ശക്തമായ തിരിച്ചടി- എ.കെ.ആന്റണി…കൊച്ചിക്കാര്‍ക്ക്‌ ആ പഴയ കൊച്ചിയായിരിക്കാനാണ്‌ വിധി-എം.എം.മണി

അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ലഭിച്ച ശക്തമായ തിരിച്ചടിയാണ്‌ തൃക്കാക്കരയിലെ ഇടതുപക്ഷത്തിന്റെ പരാജയമെന്ന്‌ സമുന്നത കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ.ആന്റണി പ്രതികരിച്ചു. കൂടുതല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അതിനുള്ള സമയമല്ല ഇതെന്നും ആന്റണി പറഞ്ഞു.
അതേസമയം മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ എം.എം.മണി തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ കൊച്ചിക്കാരുടെ വിധിയെ പരാമര്‍ശിച്ചു. കൊച്ചിക്കാര്‍ക്ക്‌ ആ പഴയ കൊച്ചിയായിരിക്കാനാണ്‌ വിധി എന്ന്‌ മണിയാശാന്‍ കുറിച്ചു. മണിയാശാന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റ്‌ വരുമ്പോഴേക്കും ഉമ തോമസിന്റെ ഭൂരിപക്ഷം 18,004 കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *